ഇത്രയും പേരുടെ സ്നേഹം സമ്പാദിക്കുന്നതിന് എന്ത് ചെയ്തുവെന്ന് അറിയില്ല : വിജയ് സേതുപതി
vijay sethupathi

ഇത്രയും പേരുടെ സ്നേഹം സമ്പാദിക്കുന്നതിന് എന്ത് ചെയ്തെന്ന് അറിയില്ലെന്ന് നടൻ വിജയ് സേതുപതി. പുതിയ ചിത്രമായ മാമനിതന്റെ പ്രചാരണ ത്തിനായി കൊച്ചിയിൽ വന്നപ്പോഴാണ് അ​ദ്ദേഹം ഇങ്ങനെ പറഞ്ഞത്. സംവിധായകൻ സീനു രാമസ്വാമി, നായിക ​ഗായത്രി, നടന്മാരായ മണികണ്ഠൻ, സിദ്ധാർത്ഥ് ഭരതൻ, സം​ഗീത സംവിധായകൻ യുവൻ ശങ്കർ രാജ, നിർമാതാവ് ആർ.കെ. സുരേഷ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.

"സ്വന്തം നാട്ടിൽ വന്ന് നാട്ടുകാരെ കാണുന്നതുപോലെയാണ് കേരളത്തിൽ വന്നപ്പോൾ തോന്നിയത്. കെ.പി.എ.സി ലളിതയ്ക്കൊപ്പം മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്തത്. പക്ഷേ എനിക്ക് അമ്മയെ പോലെയായിരുന്നു അവർ ആ ദിവസങ്ങളിലത്രയും. നല്ല ചിത്രങ്ങളെ ഭാഷാ ഭേദമില്ലാതെ സ്വീകരിക്കുന്നവരാണ് നിങ്ങൾ. വിക്രം ഏറ്റെടുത്തത് പോലെ തന്നെ മാമനിതനും സ്വീകരിക്കുമെന്ന് കരുതുന്നു". അദ്ദേഹം പറഞ്ഞു.

Share this story