വിജയ് ഇനി 'GOAT'; ദളപതി 68ന്റെ ടൈറ്റില്‍ പുറത്തുവിട്ടു

vijay

വിജയ്‌വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന ദളപതി 68 ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (GOAT) എന്നാണ് സിനിമയുടെ പേര്. പുതുവത്സരത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലെത്തുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.


'ലിയോ'യ്ക്ക് ശേഷമുള്ള വിജയ് ചിത്രമാണ് 'ദളപതി 68'. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ളതായിരിക്കും സിനിമയെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍, യോഗി ബാബു, വി ടി വി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളി താരം ജയറാമും സിനിമയുടെ ഭാഗമാകുന്നുണ്ട്. നേരത്തെ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം 'തുപ്പാക്കി'യിലും ജയറാം അഭിനയിച്ചിരുന്നു.

Tags