വിജയ് യുടെ ​'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' പുത്തൻ പോസ്റ്റർ പുറത്തിറങ്ങി

google news
vijay

ഇളയദളപതി വിജയ് നായകനാവുന്ന ഏറ്റവും പുതിയചിത്രം 'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമി'ന്റെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. യുദ്ധഭൂമിയുടേതെന്ന് തോന്നിക്കുന്നതാണ് പശ്ചാത്തലം. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരാണ് പോസ്റ്ററിലുള്ളത്. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റേതായി നേരത്തേ വന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു.

ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു. ക്ലീൻ ഷേവ് ലുക്കിൽ ആരാധകർക്ക് മുന്നിലെത്തുന്ന വിജയിന്റെ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്.

വെങ്കട്ട് പ്രഭുവാണ് ഈ വിജയ് ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത്. ജയറാം, മോഹൻ, യോ​ഗി ബാബു, വി.ടി.വി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Tags