പവന്‍ കല്യാണിനെ അഭിനന്ദിച്ച് വിജയ്

google news
pavan

ജന സേന പാര്‍ട്ടി നേതാവും ലോക്‌സഭ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിക്കുകയും ചെയ്ത നടന്‍ പവന്‍ കല്യാണിന് വിജയാശംസകളുമായി വിജയ്. ടോളിവുഡ് സിനിമയില്‍ നിന്ന് നിരവധി പേര്‍ താരത്തിന് ആശംസകളിറയിക്കുമ്പോഴാണ് തമിഴക വെട്രി കഴകം പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്!യുടെ ആശംസയും ശ്രദ്ധേയമാകുന്നത്.

'ആന്ധ്രാ പ്രദേശിലെ ജനങ്ങളെ സേവിക്കാനുള്ള നിങ്ങളുടെ സഹിഷ്ണുതയും അര്‍പ്പണബോധവും പ്രശംസനീയമാണ്. ആശംസകള്‍ നേരുന്നു. വിജയ്, പ്രസിഡന്റ്, തമിഴക വെട്രി കഴകം', എന്നായിരുന്നു താരം കുറിച്ചിരുന്നത്. അല്ലു അര്‍ജുന്‍, നിതിന്‍, ആദിവി ശേഷ്, സായ് ധര്‍മ്മ തേജ് തുടങ്ങിയ തെലുങ്ക് താരങ്ങളും നടന് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

Tags