ഇന്ത്യയിലെ 'വിലകൂടിയ' താരം; ഷാരൂഖിനെ മറികടക്കാൻ ഒരുങ്ങി വിജയ്


ഇതുവരെ ഇന്ത്യൻ സിനിമയിൽ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം ബോളിവുഡ് നടൻ ഷാരൂഖ് ഖാനായിരുന്നു. എന്നാൽ ഷാരൂഖിനെ മറികടക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിജയ്. 'ദളപതി 69 ' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ 250 കോടിയോളമാണ് വിജയ് പ്രതിഫലമായി വാങ്ങുന്നത്. ഈ ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്ന വിജയ് ഇന്ത്യയിലെ 'വിലകൂടിയ' താരം എന്ന നേട്ടവും കൂടി ഈ ചിത്രത്തിലൂടെ സ്വന്തമാക്കും.
വിജയുടെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 'ദളപതി 69 ' എച്ച് വിനോദ് ആയിരിക്കും സംവിധാനം ചെയ്യുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ആണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഗോട്ട് ഓഗസ്റ്റ് മാസത്തിൽ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീഷിക്കുന്നത്. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.