വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; ബൂത്ത് തുറക്കുംമുമ്പേ എത്തി അജിത്ത്

vijay

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി നടന്‍ വിജയ്. റഷ്യയില്‍ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. താരങ്ങളില്‍ ആദ്യം വോട്ടുചെയ്തത് നടന്‍ അജിത്തായിരുന്നു. ചെന്നൈ തിരുവാണ്‍മിയൂരിലുള്ള പോളിങ് ബൂത്തില്‍ ഒന്നാമതായിട്ടാണ് അജിത്ത് വോട്ടുചെയ്തത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ എത്തിയ അജിത്ത് വരിയില്‍ ഏറ്റവുംമുന്നില്‍ കാത്തുനിന്ന് വോട്ടുചെയ്യുകയായിരുന്നു.

രജനീകാന്തടക്കം തമിഴ് സിനിമയിലെ മിക്ക പ്രമുഖരും ചെന്നൈയിലാണ് വോട്ടുചെയ്തത്. രജനീകാന്ത് തന്റെ വീടിനുസമീപമുള്ള സ്റ്റെല്ലാ മാരീസ് കോളേജിലെ ബൂത്തിലെത്തി വോട്ടുചെയ്തു.നടന്‍ ധനുഷും രാവിലെത്തന്നെ ടി.ടി.കെ. റോഡിലുള്ള സെയ്ന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ടുചെയ്തു.മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ആല്‍വാര്‍പ്പേട്ടിലുള്ള ബൂത്തില്‍ വോട്ടുചെയ്തു.നടന്മാരായ സൂര്യ, കാര്‍ത്തി, ശിവകുമാര്‍, വടിവേലു, ശിവകാര്‍ത്തികേയന്‍, ശരത്കുമാര്‍, സംഗീതസംവിധായകന്‍ ഇളയരാജ, സംവിധായകന്‍ വെട്രിമാരന്‍ തുടങ്ങിയവരും ചെന്നൈയില്‍ വോട്ടുചെയ്തു.

Tags