യേശു വരെ വീഞ്ഞ് കുടിച്ചിട്ടുണ്ടെന്ന് വിജയ് ആന്റണി; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍

vijay

വിജയ് ആന്റണി നായകനായ റോമിയോ എന്ന സിനിമയുടെ പ്രസ് മീറ്റില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നടന്‍. വിജയ് ആന്റണിയോട് സിനിമ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് മദ്യപാനം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉണ്ടെന്നും യേശു പോലും വീഞ്ഞു കുടിച്ചിട്ടുണ്ടെന്നുമായിരുന്നു നടന്റെ പരാമര്‍ശം.

എന്നാല്‍ താരത്തിന്റെ പരാമര്‍ശം വിവാദമായതോടെയാണ് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ താരം പ്രതികരിച്ചത്. താന്‍ അത് മോശമായ തരത്തില്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും യേശുവിനെ ഒരിക്കലും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും ആന്റണി പോസ്റ്റില്‍ കുറിച്ചു.

അടുത്തിടെ ഒരു മാധ്യമസമ്മേളനത്തില്‍, വൈന്‍ അടുത്തിടെ കണ്ടെത്തിയ ഒന്നല്ലെന്നും അത് കഴിഞ്ഞ 2000 വര്‍ഷമായി ഉപയോഗത്തിലുണ്ടെന്നും പറഞ്ഞു. ഇതേ വൈന്‍ പള്ളികളിലും യേശു ക്രിസ്തുവും ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്റെ പ്രസ്താവന നിങ്ങളില്‍ ചിലരെ വേദനിപ്പിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്. ഞാന്‍ ഒരിക്കലും തെറ്റായ രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല, അത് തെറ്റിദ്ധരിക്കരുതെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സ്വപ്നങ്ങളില്‍ പോലും, മതത്തിന് അതീതനായ, ജനങ്ങള്‍ക്കുവേണ്ടി സ്വയം ത്യാഗം ചെയ്ത യേശു ക്രിസ്തുവിനെപ്പോലെ ഒരാളെ മോശമായി ചിത്രീകരിക്കാന്‍ എനിക്ക് കഴിയില്ല, അദ്ദേഹം പോസ്റ്റില്‍ എഴുതി.

Tags