ഏറ്റവും മോശമായതിൽ നിന്ന് നല്ലത് കണ്ടെത്തുക; ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് സന്ദേശം നൽകി വിജയ് ആൻ്റണി

google news
vijay antony

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് സന്ദേശവുമായെത്തിയിരിക്കുകയാണ് തമിഴ് നടൻ വിജയ് ആൻ്റണി. ഏറ്റവും മോശമായതിൽ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകൾ നോട്ടയ്ക്ക് നൽകാതിരിക്കുക എന്നാണ് വിജയ് ആന്റണി പറഞ്ഞിരിക്കുന്നത്. 

കോളിവുഡിലെ മുൻ നിര താരങ്ങൾ എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട പാർട്ടിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് വിജയ്‍യുടെ സന്ദേശം. 'റോമിയോ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് വിജയ് ജനങ്ങൾക്ക് സന്ദേശവുമായി എത്തിയത്. വൈത്യനാഥൻ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ഡ്രാമ ഏപ്രിൽ 11 നാണ് റിലീസ് ചെയ്യുക.