വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന 'വിടുതലൈ പാർട്ട് 2' ഡിസംബർ 20ന് തിയേറ്ററുകളിലെത്തും
വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരിഎന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വിടുതലൈ പാർട്ട് 2' ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.
We are excited to announce that Viduthalai Part 2 is coming to theaters worldwide on December 20. Get ready for the next chapter!#ViduthalaiPart2FromDec20
— RS Infotainment (@rsinfotainment) August 29, 2024
An @ilaiyaraaja Musical @VijaySethuOffl @sooriofficial @elredkumar @rsinfotainment @GrassRootFilmCo @ManjuWarrier4… pic.twitter.com/G3MDa4uFKc
ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.