വിടാമുയർച്ചി ടീസർ പുറത്ത്

Vidamuirchi teaser is out
Vidamuirchi teaser is out

അജിത് കുമാർ നായകനാകുന്ന വിടാമുയർച്ചിയുടെ ആദ്യ ടീസർ പുറത്ത്.മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം  2025 പൊങ്കൽ റിലീസായി ചിത്രമെത്തുമെന്നും ടീസറിലൂടെ അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തു. .ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചിയെന്നാണ് ടീസറിലുടെ ലഭിക്കുന്ന വിവരം.

അജിത് , അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള, നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും ശ്രദ്ധനേടിയവ ആയിരുന്നു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വൻ തുകക്ക് നേടിയിട്ടുണ്ട്.

ഓം പ്രകാശാണ്‌ സിനിമയുടെ ഛായാഗ്രഹണം-, സംഗീതം:- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്:- എൻ ബി ശ്രീകാന്ത്, കലാസംവിധാനം:- മിലൻ, സംഘട്ടന സംവിധാനം-: സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം:- അനു വർദ്ധൻ, വിഎഫ്എക്സ്:- ഹരിഹരസുധൻ, സ്റ്റിൽസ്:- ആനന്ദ് കുമാർ, പിആർഒ: ശബരി.

Tags