'വേട്ടയ്യന്‍' ഒക്ടോബറിലെത്തും

google news
vettayyan

രജിനികാന്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളില്‍ ഒന്നായ വേട്ടയ്യന്‍ റിലീസ് ഈ വര്‍ഷം ഒക്ടോബറില്‍. പ്രൊഡക്ഷന്‍ ടീം പങ്കുവെച്ച പുതിയ പോസ്റ്ററിലാണ് വേട്ടയ്യന്റെ റിലീസ് അറിയിച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ട് തോക്ക് ചൂണ്ടി നില്‍ക്കുന്ന രജനികാന്താണ് പോസ്റ്ററില്‍. എന്നാല്‍ കൃത്യാമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

കുറി വെച്ചാച്ച്, വേട്ടയ്യന്‍ ഒക്ടോബറില്‍ വരാന്‍ തയാറെടുക്കുന്നു. കാത്തിരിക്കുക, എന്നാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഒരു യാഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റര്‍ടെയ്‌നാറായിരിക്കും വേട്ടയ്യന്‍ എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് താരം അഭിനയിക്കുന്നത് എന്ന് സിനിമ സെറ്റിലെ താരത്തിന്റെ യൂണിഫോമിലുള്ള ചിത്രം പുറത്തു വന്നതിന് പിന്നാലെ റിപ്പോര്‍ട്ടുകളെത്തിയിരുന്നു.

മാര്‍ച്ചിലാണ് വേട്ടയ്യന്റെ ഷൂട്ട് പൂര്‍ത്തിയായത്. ഇതിന് ശേഷം ഒരു ഇടവേളയെടുത്തതിന് ശേഷം ലോകേഷ് കനകരാജിന്റെ തലൈവര്‍ 171ന്റെ ഭാഗമാകുമെന്ന് രജനികാന്ത് മുന്‍പ് പറഞ്ഞിരുന്നു. വലിയ സ്റ്റാര്‍ കാസ്റ്റിലൊരുങ്ങുന്ന ചിത്രമാണ് വേട്ടയ്യന്‍. അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Tags