വേട്ടയ്യന്‍ ഇനി ആന്ധ്രയിലേക്ക് ; ഫഹദും റാണാ ദഗുബട്ടിയും ഒപ്പം

rajanikanth

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'വേട്ടയ്യനി'ല്‍ അഭിനയിക്കുകയാണ് തലൈവര്‍ രജനികാന്ത് ഇപ്പോള്‍. വലിയൊരു താരനിര തന്നെ ഭാഗമാകുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഈയടുത്താണ് പൂര്‍ത്തിയായത്. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആന്ധ്രാപ്രദേശില്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.


ആന്ധ്രപ്രദേശിലെ കടപ്പയിലായിരിക്കും സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. രജനികാന്തിനൊപ്പം ഫഹദ് ഫാസിലും റാണാ ദഗുബട്ടിയും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണമായി രജനികാന്ത് സ്‌റ്റൈലില്‍ ഒരുക്കുന്ന സിനിമയായിരിക്കും ഇതെന്നും വേനല്‍ക്കാല റിലീസായി വേട്ടയ്യന്‍ റിലീസ് ചെയ്യുമെന്നും സൂചനകളുണ്ട്.

അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന്‍ തുടങ്ങി വമ്പന്‍ താരനിര സിനിമയുടെ ഭാഗമാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

Tags