കളർഫുൾ ലുക്കിൽ പുറം തിരിഞ്ഞ് നിൽക്കുന്ന നായകൻ; വെള്ളിത്തിര പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു....

google news
കളർഫുൾ ലുക്കിൽ പുറം തിരിഞ്ഞ് നിൽക്കുന്ന നായകൻ; വെള്ളിത്തിര പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു....

ഏറെ പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങിയ ഹ്രസ്വചിത്രം 'കാക്ക', റിലീസിന് തയ്യാറെടുക്കുന്ന 'പന്തം' എന്നീ ചിത്രങ്ങൾക്ക് ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം പ്രഖ്യാപനം ചെയ്തിരിക്കുകയാണ്. അജു അജീഷ്‌ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോ- പ്രൊഡ്യൂസർ സാംകൃഷ്ണ. അജു അജീഷ്‌, ഷിനോജ്‌ ഈനിക്കൽ, ഗോപിക കെ ദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടേയും മറ്റ് വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ക്യാമറ - ജിജു സണ്ണി, എഡിറ്റർ- ഗ്രെയ്‌സൻ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ്‌ വെണ്ണല, മ്യൂസിക്‌ & ബി.ജി.എം- എബിൻ സാഗർ, ആർട്ട്‌ ഡയറക്ടർ-സുബൈർ പാങ്ങ്‌, സൗണ്ട്‌ ഡിസൈൻ-റോംലിൻ മലിച്ചേരി, ലിറിക്സ്‌-അനീഷ്‌ കൊല്ലോളി & സമീൽ വണ്ടൂർ ,മേക്കപ്പ്‌- ജോഷി ജോസ്‌ & വിജീഷ്‌ കൃഷ്ണൻ,പോസ്റ്റർ ഡിസൈൻസ്‌- ഗോകുൽ.എ.ഗോപിനാഥൻ, പി.ആർ.ഒ- പി.ശിവപ്രസാദ്‌ , സ്റ്റിൽസ്- യൂനുസ് ഡാക്സോ & ബിൻഷാദ് ഉമ്മർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags