ധ്യാൻ ശ്രീനിവാസന്റെ ക്രൈം ത്രില്ലർ 'വീകം' അടുത്ത മാസം തിയേറ്ററുകളിലെത്തും

veekam
ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം മെഡിക്കൽ കാംപസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രമാണ് വീകം. അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാം നിര്‍മ്മിച്ച് സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന സിനിമ ഡിസംബര്‍ ഒൻപതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം മെഡിക്കൽ കാംപസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ,സൂര്യ, ബേബി ശ്രേയ, എന്നിവരും പ്രധാന താരങ്ങളാണ്.

Share this story