‘വാരിസ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

google news
varisu
ദളപതിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫസ്റ്റ്ലുക്ക് റിലീസ്

വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്. വിജയ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോസ് തിരികെ വരുന്നു എന്ന ടാഗ്​ലൈനും ഒപ്പമുണ്ട്. ദളപതിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫസ്റ്റ്ലുക്ക് റിലീസ്.

താരത്തിന്റെ 66–ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് നിർമാണം. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’.

പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമനാണ് സംഗീതം.

Tags