വല്യേട്ടന്‍ റീ റിലീസിനൊരുങ്ങുന്നു
Sep 2, 2024, 06:58 IST
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം വല്യേട്ടന്‍ റീ റിലീസിനൊരുങ്ങുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം 4ഗ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. മാറ്റിനി നൗവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സെപ്റ്റംബര്‍ മാസം സിനിമ റിലീസ് ചെയ്യും.
നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടന്‍. 2000തില്‍ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, നരസിംഹം ജനുവരിയിലും വല്യേട്ടന്‍ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടന്‍.