ഡിഎംകെ സ്ഥാനാര്‍ഥിയാകാന്‍ വടിവേലു ?

google news
vadivelu

നടന്‍ വടിവേലു ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയെ നടന്‍ പൂര്‍ണമായി എതിര്‍ത്തിട്ടില്ലാത്തതുകൊണ്ട് ലോക്‌സഭ തിഞ്ഞെടുപ്പിലേക്ക് നടന്‍ മത്സരിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനും കഴിയില്ല. 2011ലെ തിരഞ്ഞെടുപ്പില്‍ വടിവേലു ഡിഎംകെയ്ക്കു വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു.

എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ ജയിച്ചതിന് ശേഷം നടന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിരുന്നു.ഒപ്പം രാഷ്ട്രീയത്തില്‍ നിന്നും താരം അകലം പാലിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മാരി സെല്‍വരാജിന്റെ മാമന്നന്‍ എന്ന ചിത്രത്തിലൂടെ വടിവേലു വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.

വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നന്‍ എന്ന സിനിമയില്‍ ഉദയനിധി സ്റ്റാലിനൊപ്പമാണ് വടിവേലു അഭിനയിച്ചത്. താരത്തിന്റെ പെര്‍ഫോമന്‍സിനും സിനിമയിലെ ഡയലോഗും അടക്കം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതും അദ്ദേഹം ഡിഎംകെയിലൂടെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായിട്ടുണ്ട്.

Tags