വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം: 'ജനങ്ങളുടെ നല്ലതിനു വേണ്ടി ആർക്കും രാഷ്ട്രീയത്തിൽ വരാമെന്ന്' വടിവേലു

google news
vadivelu

തമിഴ് സൂപ്പർ താരം വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ച് വടിവേലു. ജനങ്ങൾക്ക് നല്ലത് ചെയ്യണമെന്നുള്ള ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും ഒരാൾ രാഷ്ട്രീയത്തിൽ വരരുതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും വടിവേലു പറഞ്ഞു. രാമേശ്വരത്ത് ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.

ജനങ്ങൾക്ക് നല്ലത് ചെയ്യണമെങ്കിൽ ആർക്കും രാഷ്ട്രീയത്തിൽ ചേരാം, നിങ്ങൾക്കും ചേരാം. എംജിആർ, രജനികാന്ത്, വിജയ് തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിലെത്തിയില്ലേ, അവരൊക്കെ നാടിനും ജനങ്ങൾക്കും നല്ലത് ചെയ്യാനാണ് വന്നത്എന്നും അദ്ദേഹം പറഞ്ഞു.