ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ വേഷത്തിൽ എത്തുന്ന "വാശി" ജൂൺ 17ന് തീയേറ്ററുകളിൽ എത്തും
vaashi movie

ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ വേഷത്തിൽ എത്തുന്ന "വാശി" ജൂൺ 17ന് തീയേറ്ററുകളിൽ എത്തും. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്.

മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ രാധാകൃഷ്ണൻ. അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share this story