മകൾക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്തി ഉത്തര ഉണ്ണി

uthara unni

പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല് എന്നിങ്ങനെയുള്ള വസ്തുക്കൾ കൊണ്ടാണ് മിക്കവാറും ക്ഷേത്രങ്ങളിൽ തുലാഭാരം നടത്താറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മൃദംഗം കൊണ്ടൊരു തുലാഭാരം നടത്തിയിരിക്കുകയാണ് പ്രശസ്ത നടി ഊർമിള ഉണ്ണിയുടെ മകളും പ്രശസ്ത നർത്തകിയുമായ ഉത്തര ഉണ്ണി. മകൾ ധീമഹിക്കാണ് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയത്. ഗുരുവായൂരിൽ ആയിരുന്നു തുലാഭാരം.

മൃദംഗം എന്നത് താളാത്മകമാണ്. അതുകൊണ്ടാണ് ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയതെന്നാണ് ഉത്തര ഉണ്ണി പറയുന്നത്. മൃദംഗം എന്നത് താളത്തെ അടയാളപ്പെടുത്തുന്ന ഉപകരണമാണ്. ഹൃദയം മുതൽ ശ്വാസകോശം വരെ നമ്മുടെ ശരീരത്തിന് താളമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ല. എല്ലാ ദിവസവും ഉദിച്ചുയരുന്ന സൂര്യൻ വ്യത്യസ്തമായ ഋതുക്കൾ നൽകുന്നതിനും ഒരു താളുമുണ്ട്. കൂടാതെ, സംഗീതത്തിലും നൃത്തത്തിലും നമുക്ക് താളമുണ്ട്. അതുകൊണ്ടാണ് കല ദൈവികമായ ഒരു അനുഗ്രഹമാണെന്ന് നാം വിശ്വസിക്കുന്നതെന്നും ഉത്തര കുറിച്ചു.

തുലാഭാരത്തിന് ഒപ്പം കൊച്ചു ധീമഹിയുടെ ചോറൂണും കഴിഞ്ഞ ദിവസം നടന്നിരുന്നു. വ്യവസായിയായ നിതേഷ് എസ് നായർ ആണ് ഭർത്താവ്. 2021 ഏപ്രിലിൽ ആയിരുന്നു വിവാഹം.