ഉര്‍വശി റൗട്ടേലയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണ കേക്ക് ; വില മൂന്നു കോടി രൂപ !

urvasi

ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയ്ക്ക് വെറൈറ്റി സര്‍പ്രൈസുമായി റാപ്പറും സംഗീതജ്ഞനുമായ യോ യോ ഹണി സിങ്. താരത്തിന്റെ 30ാം ജന്മദിനത്തിന് സ്വര്‍ണ കേക്കാണ് ഹണി സിങ് സമ്മാനമായി നല്‍കിയത്. 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത കേക്കിന്റെ വില ഏകദേശം മൂന്ന് കോടി രൂപ വരും.
ഹണി സിങ്ങിന്റെ പുതിയ സംഗീത ആല്‍ബമായ 'ലവ് ഡോസ് 2'ന്റെ ചിത്രീകരണ സെറ്റില്‍ വച്ചായിരുന്നു ഉര്‍വശിയെ ഞട്ടിച്ചുകൊണ്ടുള്ള ഹണി സിങ്ങിന്റെ സര്‍പ്രൈസ്. ശുദ്ധമായ 24 കാരറ്റ് സ്വര്‍ണമാണ് കേക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വിലയേറിയ കേക്ക് എന്നാണ് അവകാശവാദം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റില്‍ ഹണി സിങ്ങിന് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ കണ്ണില്‍ ലോകത്തെ ഏറ്റവും മനോഹരിയായ പെണ്‍കുട്ടി ഉര്‍വശിയാണെന്നും അതുകൊണ്ടു കൂടിയാണ് ലവ് ഡോസിന് താരത്തെ തിരഞ്ഞെടുത്തതെന്നും ഹണി സിങ് ഒരിക്കല്‍ പറഞ്ഞിരുന്നു. ബോളിവുഡില്‍ ഉള്‍പ്പെടെ നടിയുടെ നിരവധി ബിഗ് ബജറ്റ് പ്രോജക്ടുകളാണ് വരാനിരിക്കുന്നത്.

Tags