'ഇത് പ്ലാസ്റ്റിക് കവർ അല്ലേ'..എന്ന് കമന്റ് ; സ്വയം ഡിസൈൻ ചെയ്ത ഡ്രസ്സിൽ നടി ഉർഫി ജാവേദ്
urfijaved

‌‌‌‍സ്വയം ഡിസൈൻ ചെയ്ത വസ്ത്രത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഉർഫി ജാവേദ്. പിയുസി മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഉർഫി ടോപ് തയാറാക്കിയത്. ഈ പിങ്ക് ടോപ്പിനൊപ്പം വെള്ള ജീന്‍സ് ആണ് പെയർ ചെയ്തത്.

പ്ലാസ്റ്റിക് പോലെയുള്ള ഫാബ്രിക് ആണ് പിയുസി. ഇത് ഉരുക്കിയാണ് ഉർഫി ഡ്രസ്സ് ഡിസൈൻ ചെയ്തത്. ഇത് നൂലുപയോഗിച്ച് ശരീരത്തില്‍ കെട്ടിയത്.

പതിവുപോലെ വിമർശനങ്ങളും പിന്തുണയുമൊക്കെയായി ഉര്‍ഫിയുടെ പോസ്റ്റിൽ കമന്റുകൾ നിറയുകയാണ്. ഇത് പ്ലാസ്റ്റിക് കവർ അല്ലേ, എന്നും ഉർഫിയുടെ കഴിവിനെ അഭിനന്ദിക്കണമെന്നുമാണ് ചിലർ പറയുന്നത്.

Share this story