വാച്ച് കൊണ്ടുള്ള മിനി സ്‌കർട്ടുമായി ഉർഫി

urfi

ഫാഷനില്‍ വീണ്ടും പരീക്ഷണവുമായി മോഡലും നടിയുമായ ഉര്‍ഫി ജാവേദ്. വാച്ചുകള്‍ കൊണ്ടുള്ള മിനി സ്‌കര്‍ട്ട് ധരിച്ചാണ് ഇത്തവണ ഉര്‍ഫി പ്രത്യക്ഷപ്പെട്ടത്.

പിങ്ക് നിറത്തിലുള്ള റൗണ്ട് നെക് ടി ഷര്‍ട്ടിനൊപ്പമാണ് ഉര്‍ഫി ഈ സ്‌കര്‍ട്ട് ധരിച്ചത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'സമയം എത്രയായി?' എന്നാണ് ഈ വീഡിയോക്ക് ഉര്‍ഫി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഇതിന് താഴെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ ചാക്ക്, ചങ്ങല, ഇലക്ട്രിക് വയര്‍ എന്നിവയെല്ലാം വസ്ത്രങ്ങളില്‍ പരീക്ഷണം നടത്താന്‍ ഉര്‍ഫി ഉപയോഗിച്ചിട്ടുണ്ട്.

Share this story