ഉപ്പും മുളകും താരം ഋഷി വിവാഹിതനായി
Sep 5, 2024, 13:15 IST
തിരുവനന്തപുരം: ഉപ്പും മുളകും എന്ന ഷോയിലെ മുടിയൻ എന്ന കഥാപാത്രമായി ശ്രദ്ധനേടിയ ഋഷി വിവാഹിതനായി. ഐശ്വര്യ ഉണ്ണിയാണ് നല്ലൊരു നർത്തകൻ കൂടിയായ ഋഷിയുടെ വധു. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരായത്.
ആറ് വർഷത്തോളമായി റിഷിയുടെ അടുത്ത സുഹൃത്താണ് വധുവായ ഡോ. ഐശ്വര്യ ഉണ്ണി. സീരിയൽ താരം, ഡാൻസർ, മോഡൽ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ.