വസ്ത്രത്തിനുള്ളിൽ കറങ്ങും സൗരയൂഥം; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ഉർഫിയുടെ പുത്തൻ പരീക്ഷണം..

urfi

വസ്ത്രധാരണത്തിൽ എപ്പോഴും വ്യത്യസ്തത പരീക്ഷിച്ച് വാർത്തകളിൽ നിറയാറുള്ള താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ മറ്റൊരു പരീക്ഷണവുമായെത്തിരിക്കുകയാണ് ഉർഫി. ഈ വസ്ത്രമാകട്ടെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയുമാണ് ഇപ്പോൾ.

സ്വന്തം വസ്ത്രത്തിൽ ഒരു സൗരയൂഥം തന്നെ ഒരുക്കിയിരിക്കുകയാണ് ഉർഫി. കറുപ്പ് നിറത്തിലുള്ള സ്ലീവ് ലെസ് ഷോർട്ട് ഗൗൺ ആണ് ഇത്തവണ ഉർഫി തിരഞ്ഞെടുത്തത്. വ്യാഴവും ശുക്രനുമടക്കമുള്ള എല്ലാ ഗ്രഹങ്ങളും വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. വസ്ത്രത്തിൽ ഘടിപ്പിച്ച സ്വിച്ച് അമർത്തിയാൽ ഗ്രഹങ്ങൾ കറങ്ങുന്നതും കാണാം.

താൻ ഒരു ഗാലക്സിയുടെ മധ്യത്തിലാണ് നിൽക്കുന്നത്. തൻ്റെ തന്നെ പ്രപഞ്ചത്തിൻ്റെ കേന്ദ്രമാണ് താനെന്നും ഉർഫി പ്രതികരിച്ചു. എന്തായാലും ഉർഫിയുടെ പരിശ്രമത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് എത്തുന്നത്. ഇത് ഫാഷൻ ആണോ അതോ സയൻസ് ഫെസ്റ്റോ, സയൻസ് പ്രോജക്റ്റുമായി സ്കൂളിലേക്ക് പോകുന്നതു പോലെയുണ്ട് എന്നെല്ലാം കമന്റുണ്ട്.