'ഷെഫീക്കിന്റെ സന്തോഷ'ത്തിലെ മൂന്നാം ടീസർ കാണാം

bala
മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഷെഫീക്കിന്‍റെ സന്തോഷ'ത്തിനുണ്ട്.

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഷെഫീക്കിന്റെ സന്തോഷ'ത്തിലെ മൂന്നാം ടീസർ റിലീസ് ചെയ്തു.

നടൻ ബാല അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ടീസർ. നർമ്മത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ളൊരു ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. നവംബര്‍ 25 ന്(നാളെ) സിനിമ തിയറ്ററുകളില്‍ എത്തും.

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഷെഫീക്കിന്‍റെ സന്തോഷ'ത്തിനുണ്ട്.

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.

Share this story