പൃഥ്വി പ്രചോദനമെന്ന് ഉണ്ണി മുകുന്ദന്‍, ചിത്രം നാഴികക്കല്ലാവട്ടെയെന്ന് മിഥുന്‍ ; ആടുജീവിതത്തിന് ആശംസകള്‍

google news
prithiraj

ഏറെ വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പൃഥ്വിരാജ് ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. മലയാള സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരുന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകരും ആശംസകളുമായെത്തിയിരിക്കുകയാണ്. നടന്‍ ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവരാണ് ആടുജീവിതത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്.

'പൃഥ്വിക്കും സംവിധായകന്‍ ബ്ലെസിക്കും സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍' എന്നാണ് ഉണ്ണി മുകുന്ദന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം പൃഥ്വിരാജ് ഇന്‍സ്പിരേഷന്‍ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 'നാഴികക്കല്ലായി മാറട്ടെ എന്നതില്‍ കുറഞ്ഞതൊന്നും ആശംസിക്കാനില്ല,' എന്നാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റ്.

Tags