ഹീറോ.. സൂപ്പർ ഹീറോ .. ഉണ്ണി മുകുന്ദൻ ചിത്രം 'ജയ് ഗണേഷ്' ടീസർ പുറത്ത്, ചിത്രം ഏപ്രിൽ 11ന് റിലീസ്...

google news
Unni Mukundan movie Jai Ganesh teaser is out the movie will release on April 11

ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ് ഗണേഷ്'ന്റെ ടീസർ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 മുതൽ തിയറ്ററുകളിലെത്തും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. ഹിറ്റ് ചിത്രം 'മാളികപ്പുറം'ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'ജയ് ഗണേഷ്'.

Unni Mukundan movie Jai Ganesh teaser is out the movie will release on April 11

ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.


 

Tags