ഉണ്ണി മുകുന്ദൻ ചിത്രത്തിന് കെ.ജി.എഫ് സംഗീത സംവിധായകന്‍ സംഗീതം നല്‍കും

Unni Mukundan will be composed by KGF music director

കൊച്ചി:  കെജിഎഫ് ഉൾപ്പെടെ നിരവധി കന്നഡ പടങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രുർ  ഉണ്ണി മുകുന്ദൻ ചിത്രം "മാര്‍ക്കൊ" ക്കു വേണ്ടി ഗാനങൾ ചിട്ടപ്പെടുത്തും. രവി ബസ്രുർ തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി ഈ വാർത്ത പുറം ലോകത്തെ അറിയിച്ചത് .

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ്  അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് "മാർക്കൊ". ക്യൂബ്സ് എന്റർടെയ്ൻമെന്റ്സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ഇന്ത്യൻ സംഗീതസംവിധായകനായ രവി ബസ്രുർ ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. സൗണ്ട് ഡിസൈനർ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ മേഖലയിൽ ഭൂരിഭാഗവും കന്നഡ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന രവി ബസ്രുർ കന്നഡ സംവിധായകന്‍ തന്നെയായ പ്രശാന്ത് നീലുമായി സഹകരിചു പ്രവർത്തിച്ച കെജിഎഫ് ഒന്നും രണ്ടും ചാപ്റ്ററകളോട് കൂടെയാണ് ലോക സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Tags