കേന്ദ്രസഹമന്ത്രി ജൂലൈയോടെ സിനിമാ തിരക്കുകളിലേക്ക്; സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' വരുന്നു

ottakoban

കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ജൂലൈ മാസത്തില്‍ സിനിമാ സെറ്റിലേക്ക്. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പൻറെ ചിത്രീകരണം ജൂലൈയില്‍  പുന:രാരംഭിക്കുകയാണ്.  നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്.

സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും തന്റെ സിനിമ സെറ്റില്‍ ഒരു ഓഫീസ് പ്രവര്‍ത്തിക്കുമെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.  പല കാരണങ്ങളാല്‍ നീണ്ടുപോയ  ചിത്രമാണ് ഒറ്റക്കൊമ്പന്‍. 

2020 ലാണ് ഒറ്റക്കൊമ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകര്‍പ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്.

Tags