മഞ്ഞുമ്മല്‍ ബോയ്‌സിനെ പുകഴ്ത്തി ഉദയനിധി സ്റ്റാലിന്‍

google news
manjummal

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം പ്രേക്ഷക പ്രീതി നേടുകയാണ്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും  മഞ്ഞുമ്മല്‍ ബോയ്‌സ് ഗംഭീര അഭിപ്രായമാണ് നേടുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രത്തിന്റെ ഷോകള്‍ തമിഴ്‌നാട്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി പോലുള്ള സ്ഥലങ്ങളിലെ മെയിന്‍ സെന്ററുകളില്‍ ഒരു ഷോയായി കളിച്ചിരുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഷോകള്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് വിവരം. 
ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട് യുവജനക്ഷേമ സ്‌പോര്‍ട്‌സ് മന്ത്രിയും നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍. തന്റ എക്‌സ് അക്കൗണ്ടിലാണ് ചിത്രത്തെക്കുറിച്ച് ഉദയനിധി പോസ്റ്റ് ചെയ്തത്. 

മഞ്ഞുമ്മല്‍ ബോയ്!സ് ചിത്രം കണ്ടു, ജസ്റ്റ് വാവൗ എന്നെ പറയാന്‍ പറ്റു. ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും എന്നാണ് ഉദയനിധി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് ചിത്രത്തിന് ഏറെ ഗുണം ചെയ്യും എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. 

Tags