'ഉടൽ ' ചിത്രം ജനുവരി അഞ്ചിന് ഒടിടിയിൽ റിലീസ് ചെയ്യും

google news
ds

മലയാള സിനിമാ പ്രേക്ഷകര്‍ ഒടിടി റിലീസിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ‘ഉടല്‍’. ചിത്രത്തിന് തിയേറ്ററില്‍ ഗംഭീര വരവേല്‍പ്പായിരുന്നു. ത്രില്ലിങ്ങും സസ്‌പെന്‍സും അനുഭവിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഇഴചേര്‍ത്ത് ഒരു ഫാമിലി ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ്. വയലന്‍സ് രംഗങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ചിത്രം എ സര്‍ട്ടിഫൈഡാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വരുന്നത്. സൈന പ്ലേയിലൂടെ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യും .. ദുര്‍ഗ കൃഷ്ണയുടെയും ഇന്ദ്രന്‍സിന്റേയും മികച്ച പ്രകടനത്തിന്റെ പേരിലും കൈയടി നേടിയ ചിത്രമായിരുന്നു ഉടല്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്നര്‍.
 

Tags