ഇരുപത്തിയഞ്ച് മില്യൺ ഫോളേവേഴ്സ് ; അപൂർവ നേട്ടവുമായി അല്ലു അർജുൻ

allu arjun

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള തെന്നിന്ത്യൻ നടനാണ് അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്ത പുഷ്പ; ദ റെെസിന് ശേഷം താരത്തിന്റെ ജനപ്രീതി വർധിക്കുകയും  ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടുകയും ചെയ്തു. ഇപ്പോൾ 25 മില്യൺ ഫോളേവേഴ്സ് എന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ് താരം.

പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍' ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക. പുഷ്പ ആദ്യ ഭാ​ഗത്തിലെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.

Tags