'ടർക്കിഷ് തർക്കം' ചിത്രം നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു

TurkishTharkkam
TurkishTharkkam

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  " ടർക്കിഷ് തർക്കം "നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ജയശ്രീ,  ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയൻ ചേർത്തല, അസിം ജമാൽ, തൊമ്മൻ മാങ്കുവ, സഞ്ജയ്,  ശ്രീകാന്ത്,  കലേഷ്, അജയ് നടരാജ്, അജയ് നിബിൻ, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്, വിവേക് മുഴക്കുന്ന് തുടങ്ങി അറുപത്തിമൂന്നിൽപരം  അഭിനേതാക്കൾ ഈ ചിത്രത്തിൽ  അഭിനയിക്കുന്നു.

ബിഗ് പിക്ച്ചേഴ്സിന്റെ ബാനറിൾ നാദിർഖാലിദ്,അഡ്വക്കേറ്റ് പ്രദീപ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുൽ റഹീം നിർവ്വഹിക്കുന്നു.വിനായക് ശശികുമാർ,  കൾച്ചർ ഹൂഡ് എന്നിവരുടെ വരികൾക്ക് ഇഫ്തി സംഗീതം പകരുന്നു. ദാന റാസിക്, ഹെഷാo,കൾച്ചർ ഹൂഡ് എന്നിവരാണ് ഗാനങ്ങളാലപിക്കുന്നത്.എഡിറ്റിംഗ്-നൗഫൽ അബ്ദുള്ള. പ്രോഡക്ഷൻ കൺട്രോളർ-ജിനു പി കെ,ആർട്ട്‌-ജയൻ കോസ്റ്റ്യൂംസ്-മഞ്ജു രാധാകൃഷ്ണൻ,മേക്കപ്പ്-രഞ്ജിത്ത്  സ്റ്റിൽസ്-അനീഷ് അലോഷ്യസ്,ചീഫ് അസോസിയേറ്റ്-പ്രേം നാഥ്‌,പി ആർ ഒ-എ എസ് ദിനേശ്.

Tags