ടര്‍ബോ ഒടിടിയിലേക്ക്

turbo

തിയേറ്ററില്‍ വലിയ വിജയം നേടിയ മമ്മൂട്ടി ചിത്രം ടര്‍ബോ ഉടന്‍ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടര്‍ബോ ജൂലൈ 12ന് ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെ സ്ട്രീം ചെയ്യുമെന്നാണ് ഗ്രേപ്പ് വൈന്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നത്. മമ്മൂട്ടി കമ്പനിയുടെ സിനിമകളില്‍ ഏറ്റവും വലിയ ഒടിടി ഡീലാണ് സിനിമയ്ക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടിടി റിലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

Tags