പൊലീസ് കഥയുമായി 'തുണ്ട്'; ബിജു മേനോന്‍ ചിത്രം 2024 ഫെബ്രുവരിയില്‍

google news
thundu

ബിജുമേനോനും ഷൈന്‍ ടോം ചാക്കോയും പ്രധാനവേഷങ്ങളിലെത്തുന്ന 'തുണ്ട്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം ചെയ്യുന്നത്. 'തല്ലുമാല', 'അയല്‍വാശി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ അവതരിപ്പിക്കുന്ന 'തുണ്ട്' പൊലീസ് കഥയാണ് പറയുക. 

സംവിധായകന്‍ റിയാസ് ഷെരീഫിനൊപ്പം കണ്ണപ്പന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 

ബിജു മേനോന്‍  ആസിഫ് അലി കൂട്ടുകെട്ടില്‍ ജിസ് ജോയ് ഒരുക്കുന്ന പൊലീസ് ചിത്രം 'തലവനും' അണിയറയിലാണ്. പരസ്പരം പോരടിക്കുന്ന പൊലീസ് ഓഫീസര്‍മാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ അവതരിപ്പിക്കുന്നത്. അതേസമയം രസകരമായ പൊലീസ് കഥയാണ് തുണ്ടിന്റേത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. 

Tags