ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥയുമായി ക്രൈം സീരീസ് 'പോച്ചറി’ന്‍റെ ട്രൈലെർ

google news
poacher

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രൈം വീഡിയോയുടെ സീരീസ്  പോച്ചറിന്‍റെ ട്രെയിലർ പുറത്തിറക്കി. എട്ട് ഭാഗങ്ങളുള്ള ക്രൈം സീരീസ് ആണ് പോച്ചർ . ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചർ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു.

എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം ചെയ്ത പരമ്പരയിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ജോർദാൻ പീലെയുടെ ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക്‌ക്ലാൻസ്മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ സമ്മാനിച്ച ഓസ്‌കാർ നേടിയ പ്രൊഡക്ഷൻ ആൻഡ് ഫിനാൻസ് കമ്പനി ക്യുസി എന്‍റർടൈൻമെന്‍റ് ആണ് പോച്ചർ നിർമ്മിക്കുന്നത്. നടി ആലിയ ഭട്ട് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്.

ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാനാകും. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങുന്നത്.

Tags