'ടോക്സികി'ൽ സായ് പല്ലവിയും? ഊഹാപോഹങ്ങൾ വേണ്ട, ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കൂവെന്ന് അണിയറപ്രവർത്തകർ

google news
sai pallavi

യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ടോക്സിക്'. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്‌ലൈനോടെയുള്ള ചിത്രത്തിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ സായിപല്ലവിയും അഭിനയിക്കുന്നു എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. എന്നാൽ ഇതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.

സിനിമയുടെ കാസ്റ്റിങ് പൂർത്തിയായി എന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കൂവെന്നും അണിയറക്കാർ പറയുന്നു. അടിസ്ഥാനരഹിതമായ പല അഭ്യൂഹങ്ങളും വരുന്നുണ്ട്. ഇത്തരം ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു.

ഗീതു മോഹൻദാസ് തന്നെ രചനയും നി‍ർവഹിക്കുന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.