ടൊവിനോയുടെ 'അന്വേഷിപ്പിന്‍ കണ്ടെത്തും'; ഫെബ്രുവരി 9ന് റിലീസ്

tovino

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയറ്ററുകളിലെത്തും. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജിനു വി എബ്രഹാമിന്റെതാണ് തിരക്കഥയും സംഭാഷണവും.

ആക്ഷന്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എഴുപതോളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്.

Tags