ടൊവിനോയുടെ കളർഫുൾ എന്റർടെയ്നർ; 'നടികർ' മെയ് മൂന്നിന്

nadikar

വ്യത്യസ്ഥമായ അര ഡസനോളം ലൊക്കേഷനുകളിലൂടെ ഒരുക്കുന്ന നടികർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്നു.മെയ് മൂന്നിന് ചിത്രം പ്രദർശനത്തിനെത്തും . 

ഗോഡ് സ്പീഡ് ആൻ്റ് മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണു ഗോപാൽ എന്നിവരാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ വൻകിട നിർമ്മാതാക്കളാണ് മൈത്രി മൂവി മേക്കേഴ്സ്. പുഷ്പ പോലെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന നിർമ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്സ്.

ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. നാൽപ്പതുകോടി രൂപയുടെ ബഡ്ജറ്റാണ് ഈ ചിത്രത്തിനു വേണ്ടി കണ്ടിരുന്നതെങ്കിലും അതിൽ നിന്നെല്ലാം വളരെ മുന്നോട്ടു പോകേണ്ട സാഹചര്യങ്ങളാണ് ഉണ്ടായതെന്ന് നിർമ്മാതാക്കളായ അലൻ ആൻ്റണിയും, അനൂപ് വേണുഗോപാലും വ്യക്തമാക്കി.

സിനിമയാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തലം. ഒരു സൂപ്പർ താരത്തിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. ഏതു രംഗത്തുള്ളവരാണങ്കിലും ഒരു പ്രതിസന്ധിയുണ്ടായാൽ അതിനെ എങ്ങനെ തരണം ചെയ്യാം എന്നാണ് ഏവരും ശ്രമിക്കുക. ഇവിടെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത് ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിനാണ്. അദ്ദേഹം ആ പ്രതിസന്ധികള എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, വീണാ നന്ദകുമാർ, ഇന്ദ്രൻസ്, അൽത്താഫ് സലിം ,മധുപാൽ, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടൻ, ഖാലിദ് റഹ്മാൻ, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാൾ, മനോഹരി ജോയ്, മാലാ പാർവ്വതി അറിവ്, ബിപിൻ ചന്ദ്രൻ ,ദേവികാ ഗോപാൽ ബേബി ആരാധ്യാ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രഞ്ജിത്ത്, ഖയസ് മുഹമ്മദ് എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.

Tags