ടൊവിനോ തൃഷ ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം തുടങ്ങി

identity

ഫൊറന്‍സിക്' എന്ന ചിത്രത്തിന് ശേഷം അഖില്‍ പോള്‍അനസ് ഖാന്‍, ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'ഐഡന്റിറ്റി'യുടെ ചിത്രീകരണം ആരംഭിച്ചു. തൃഷ നായികയായെത്തുന്ന ,സിനിമയുടെ പുതിയ ഷൂട്ടിങ്ങ് വിശേഷങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. ടൊവിനോയും തൃഷയുമായുള്ള കാര്‍ ആക്ഷന്‍ സീക്വന്‍സിന്റെ ബിടിഎസ് വീഡിയോ ആണ് താരം പങ്കുവെച്ചത്.

ലൊക്കേഷനില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ടൊവിനോയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രീകരണത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ടൊവിനോ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. തൃഷയെ കൂടാതെ മഡോണ സെബാസ്റ്റ്യനാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്. രാഗം മൂവീസിന്റെ ബാനറില്‍ സെഞ്ച്വറി കൊച്ചുമോന്‍, രാജു മംഗല്യത്ത് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തൃഷയും ടൊവിനോയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഐഡന്റിറ്റി. എറണാകുളം, ബംഗളൂരു, മൗറീഷ്യസ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം ഉണ്ടാകുക. 50 കോടി മുതല്‍ മുടക്കില്‍ നാല് ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസിലാണ് ഐഡന്റിറ്റി ചിത്രം ഒരുങ്ങുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം ചിത്രമാണിത്.

Tags