ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത് ; പ്രാപ്തിക്കെതിരെ ദിയ കൃഷ്ണ

krishna kumar

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പ്രാപ്തി എലിസബത്തിനെതിരെ അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണ രംഗത്ത്. നേരത്തെ ഇസ്രയേല്‍ അനുകൂല നിലപാട് എടുക്കുന്നു എന്നാരോപിച്ച് കൃഷ്ണ കുമാറിനെയും കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് പ്രാപ്തി എലിസബത്ത് രംഗത്തുവന്നിരുന്നു. അതിനെതിരെ അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പ്രസ്തുത വിഷയത്തിലാണ് പ്രാപ്തിക്കെതിരെ ഇപ്പോള്‍ ദിയ കൃഷ്ണയും പ്രാപ്തിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത് എന്നാണ് പ്രാപ്തിയെ കുറിച്ച് ദിയ കൃഷ്ണ പറഞ്ഞത്.

'ഈ സ്ത്രീ അവരുടെ പ്രത്യയശാസ്ത്രവുമായി ഞങ്ങള്‍ ചേര്‍ന്ന് നില്‍ക്കാത്തതിന്റെ പേരില്‍ ആക്രമിക്കാന്‍ ശ്രമിച്ചതാണ്. എന്താണവള്‍ വിചാരിക്കുന്നത്? ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്നവരെയെല്ലാം ഞങ്ങള്‍ ആക്രമിച്ചാല്‍ എങ്ങനെയുണ്ടാകും. ഏജിംഗ് ലൈക്ക് ഫൈന്‍ വൈന്‍ എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത്' ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, കുടുംബ ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു പ്രാപ്തിയുടെ പോസ്റ്റ്. കുടുംബത്തെ ഇസ്രായേല്‍ അനുകൂലികള്‍ എന്ന് വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. കൃഷ്ണകുമാറിന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെ വിമര്‍ശിച്ചാണ് പ്രാപ്തി, നടന്റെ കുടുംബഫോട്ടോ പങ്കിട്ടത്. 

Tags