വിജയ് സേതുപതിയുടെ 50ാം സിനിമ; 'മഹാരാജ' മെയ് മാസമെത്തും

vijay

സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രമാണ് മഹാരാജ. പാഷന്‍ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്ന ചിത്രം മെയ് മാസം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

സിനിമയുടെ റിലീസ് തീയതി ആരാധകരെ അറിയിക്കുന്നതിനായി മഹാരാജയുടെ ഒരു ടീസര്‍ പുറത്തിറക്കാനും അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അനുരാഗ് കശ്യപും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം, ത്രില്ലര്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ഡ്രാമയാണ്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ദി റൂട്ടിന്റെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Tags