ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് ഈ നടി; പട്ടിക ഇങ്ങനെ..

google news
heroins

ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഏറെ ജനപ്രീതിയുള്ള ഇന്ത്യൻ നായികമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ബോളിവുഡ് നടി ആലിയ ഭട്ട്. ഏപ്രില്‍ മാസത്തില്‍ ജനപ്രീതി നേടിയ താരങ്ങളിലാണ് ആലിയ ഭട്ട് ഒന്നാമത് എത്തിയത്. മാര്‍ച്ചില്‍ രണ്ടാമതായിരുന്നു ആലിയ.  

മാര്‍ച്ചില്‍ ഒന്നാമതുണ്ടായിരുന്ന സാമന്ത ഇത്തവണ രണ്ടാമതായി. മൂന്നാം സ്ഥാനത്ത്  ദീപീക പദുക്കോണ്‍ ആണ്. മാര്‍ച്ചിലും ദീപിക തന്നെയായിരുന്നു മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളാണ്. 

കൃതി സനോണാണ് ആറാമത്. ഏഴാമത് കത്രീന കൈഫും തൊട്ടുപിന്നിൽ കിയാറ അദ്വാനിയും എത്തി. ഒമ്പതാം സ്ഥാനത്ത് ശ്രീലീലയാനുള്ളത്.തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് പത്തം സ്ഥാനത്ത്.