ബറോസില്‍ വയലന്‍സ് ഇല്ല, കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രം ; മോഹന്‍ലാല്‍

baroz
baroz

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്നതിനാല്‍ തന്നെ ബറോസിന് മേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ചിത്രം പൂര്‍ണമായും കുട്ടികള്‍ക്ക് വേണ്ടിയാണെന്നും വയലന്‍സ് ഒട്ടും ഇല്ലെന്നും പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. ബറോസ് ഐമാക്‌സിലും റീലീസ് ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.


'ആദ്യമായി ഇന്ത്യയില്‍ റിലീസ് ചെയ്ത ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനാണ്. അതൊരു നാല്‍പതു വര്‍ഷത്തോളമായി. അതിനു ശേഷവും ഇത്തരം ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബറോസ് രണ്ടാമത്തെ ത്രീഡി ചിത്രമാണ് എന്നത് അഭിമാനത്തോടെ പറയാനാകും. ഫുള്‍ ത്രീ ഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ബറോസിലെ അഭിനേതാക്കള്‍ എല്ലാം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. സ്പാനിഷ്, പോര്‍ച്ചുഗല്‍ ബ്രിട്ടീഷ് അഭിനേതാക്കളും ബറോസില്‍ ഉണ്ട്. ഒരു സാധാരണ സിനിമയല്ല , വേണമെങ്കില്‍ ഒരു അടിയും ഇടിയും നോക്കിയുള്ള പടം എടുക്കാം. എന്നാല്‍ വയലന്‍സ് വേണ്ട. ഈ ചിത്രം കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു കുട്ടിയും ഭൂതവുമായിട്ടുള്ള കഥയാണ്. ഐമാക്‌സിലും ചിത്രം റിലീസ് ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Tags