ആടുജീവിതത്തിന് സബ്‌ടൈറ്റില്‍ ഇല്ലെന്ന് പ്രേക്ഷകന്‍; മാപ്പ് ചോദിച്ച് പൃഥ്വി

google news
prithiraj

പൃഥ്വിരാജ് ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററില്‍ ഗംഭീര പ്രതികരണമാണ് നേടുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തിനും ബ്ലെസിയുടെ സംവിധാന മികവിനുമെല്ലാം എല്ലാ കോണുകളില്‍ നിന്ന് പ്രശംസ ലഭിക്കുകയാണ്. എന്നാല്‍ സിനിമയ്ക്ക് സബ്‌ടൈറ്റില്‍ ഇല്ലാത്തതില്‍ ചില പ്രേക്ഷകര്‍ പരാതി പറയുന്നുണ്ട്. അത്തരത്തില്‍ ഒരു പ്രേക്ഷകന്റെ പരാതിയും അതിന് പൃഥ്വി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'ആടുജീവിതം കാണാന്‍ ഇരുന്നപ്പോള്‍ അതില്‍ സബ്‌ടൈറ്റില്‍ ഇല്ലാത്ത മൂലം നിരാശ തോന്നി. എന്നാല്‍ സിനിമയുടെ യാത്രയിലൂടെ, അണിയറപ്രവര്‍ത്തകരുടെ ബ്രില്യന്‍സുകളിലൂടെ, സിനിമയുടെ ഭാഷ സാര്‍വത്രികമായ ഒന്നാണെന്ന് തെളിയിച്ചു,' എന്നാണ് പ്രേക്ഷകന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്.
തൊട്ടുപിന്നാലെ അസൗകര്യത്തില്‍ മാപ്പ് പറഞ്ഞ് പോസ്റ്റ് പങ്കുവെച്ചു. നാളെ തന്നെ ഇത് ശരിയാക്കി സബ്‌ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Tags