മോഹന്‍ലാലുമൊത്തുള്ള ചിത്രത്തിനായി ശ്രമമുണ്ട് ; വെളിപ്പെടുത്തി ശ്രീനിവാസന്‍

google news
sreenivasan

63 ാം പിറന്നാളിന്റെ നിറവിലാണ് മോഹന്‍ലാല്‍. സിനിമാരംഗത്തുള്ള നിരവധി പേരാണ് താരത്തിന് ആശംസുകളുമായി രംഗത്ത് വന്നത്
നടന്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തോടുള്ള സ്‌നേഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വെറുക്കാന്‍ ഇതുവരെ കാരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്.
തനിക്ക് ഇനിയും മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു. മോഹന്‍ലാലുമൊത്തൊരു ചിത്രത്തിന് ആഗ്രഹമുണ്ട്. മോഹന്‍ലാലിനെ ഇഷ്ടമാണ്. വെറുക്കാന്‍ ഇതുവരെ കാരണങ്ങളൊന്നും ഉണ്ടായിട്ടില്ല.


ഞങ്ങള്‍ തമ്മിലുള്ള സിനിമയ്ക്ക് വേണ്ടി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയദര്‍ശന് ആഗ്രഹമുണ്ട്. സത്യന്‍ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടം. പക്ഷെ പ്ലാന്‍ ഒന്നും ഇട്ടിട്ടില്ല. പ്രിയന് ഒരു പ്ലാനുണ്ട്. വിനീതിന് വളരെ ആഗ്രഹമുണ്ട്. ചിലപ്പോള്‍ അതായിരിക്കാം ആദ്യം നടക്കുന്നത്. ശ്രീനിവാസന്‍ വിശദമാക്കി.


ഒപ്പം ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയ സുഹൃത്ത് മോഹന്‍ലാലിന് ആശംസകള്‍ നേരുകയും ചെയ്തു ശ്രീനിവാസന്‍. മോഹന്‍ലാലുമൊത്തുള്ള കൂട്ടായ്മയില്‍ വരുന്ന സിനിമ വലിയ വിജയമാകട്ടെയെന്നും ചിത്രത്തിന്റെ വിജയമാണ് മോഹന്‍ലാലിന് നല്‍കുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Tags