പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങി, നെഗറ്റിവിറ്റി ഛര്‍ദിക്കുന്നതാണ് അവരുടെ ജോലി ; ശീതള്‍ ശ്യാമിന് മറുപടിയുമായി ഗോകുല്‍ സുരേഷ്

google news
gokul

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ ചടങ്ങുകളുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിനിമാ മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്ന ചടങ്ങിനെക്കുറിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമിന്റെ പോസ്റ്റും അതിന് ഗോകുല്‍ സുരേഷിന്റെ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നരേന്ദ്ര മോദിയെ മോഹന്‍ലാല്‍ വണങ്ങുമ്പോള്‍ സമീപം മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് 'വേറെ ആളെ നോക്ക്' എന്നാണ് ശീതള്‍ ശ്യാം ഫേസ്ബുക്കില്‍ കുറിച്ചത്. 'ചിലര്‍ ഇങ്ങനെയാണ്. പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങി, നെഗറ്റിവിറ്റി ഛര്‍ദിക്കുന്നതാണ് അവരുടെ ജോലി,' എന്നാണ് ഗോകുല്‍ പോസ്റ്റിന് മറുപടി നല്‍കിയത്. സഹോദരിയുടെ വിവാഹ ദിനമല്ലേ, എന്തിന് ഇത്ര അസ്വസ്ഥപ്പെടുന്നു എന്ന് ശീതളും ഗോകുലിന് മറുപടി നല്‍കിയിട്ടുണ്ട്. നേരത്തെ തന്നെ ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി നരേന്ദ്ര മോദിയെ വണങ്ങുന്ന ചിത്രവും പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Tags