വിക്കി കൗശലിന്റെ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം 'ഛാവ'യുടെ ട്രെയ്‌ലർ പുറത്ത്

The trailer of Vicky Kaushal's historical action film Chhaava is out
The trailer of Vicky Kaushal's historical action film Chhaava is out

വിക്കി കൗശൽ നായകനാകുന്ന ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം 'ഛാവ'യുടെ ട്രെയ്‌ലർ പുറത്ത്. ലക്ഷ്മൺ ഉത്തേക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

മറാത്താ രാജാവിന്റെ ചെറുത്തുനിൽപ്പും യുദ്ധങ്ങളും നിറഞ്ഞ ഒരു ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. സാംബാജിയായി വിക്കി കൗശലിന്റെ ഗംഭീര പ്രകടനം തന്നെ സിനിമയിൽ കാണാനാകും എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നു. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തും.

ഡിസംബർ ആറിനായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് ഛാവയുടെ റിലീസ് മാറ്റിയത് വലിയ വാർത്തയായിരുന്നു. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 

വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. സിനിമയുടെ ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. 'തേരി ബത്തോം മേം ഐസാ ഉൽജാ ജിയാ' എന്ന സിനിമക്ക് ശേഷം ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഛാവ'. 

Tags