അനുമോഹനും അതിഥി രവിയും ഒരുമിക്കുന്ന 'ബിഗ് ബെന്നി'ന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തു

big ben

അനുമോഹനും അതിഥി രവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'ബിഗ് ബെന്നി'ന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തു. പൃഥ്വിരാജ്, ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ്, ആന്റണി വര്‍ഗീസ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത്. 85 ശതമാനത്തോളം യുകെയുടെ മനോഹാരിതയില്‍ ചിത്രീകരിച്ച സിനിമയില്‍ ജീന്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹന്‍ അവതരിപ്പിക്കുന്നത്.


ബ്രയിന്‍ട്രീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിനോ അഗസ്റ്റിന്‍ ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വിനയ് ഫോര്‍ട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രജയ് കമ്മത്ത്, എല്‍ദോ തോമസ്, സിബി അരഞ്ഞാണി എന്നിവര്‍ ചേര്‍ന്നാണ്. ഷെബിന്‍ ബെന്‍സന്‍, വിജയ് ബാബു, ജാഫര്‍ ഇടുക്കി, ബിജു സോപാനം,നിഷാ സാരം?ഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ഒട്ടനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags